കളഞ്ഞുപോയ എടിഎമ്മില്‍ നിന്നും 43,500 രൂപ പിന്‍വലിച്ചതായി പരാതി; എടിഎമ്മുകളിലെ സിസിടിവികള്‍ പോലീസ് പരിശോധിക്കുന്നു
Oct 21, 2017, 19:56 IST
ഉപ്പള: (www.kasargodvartha.com 21.10.2017) കളഞ്ഞുപോയ എടിഎമ്മില്‍ നിന്നും 43,500 രൂപ പിന്‍വലിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പണം പിന്‍വലിക്കപ്പെട്ട എടിഎമ്മുകളിലെ സിസിടിവികള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഉപ്പള കുട്ടുപ്പണിയിലെ യൂസുഫിന്റെ പണമാണ് നഷ്ടപ്പെട്ടത്.
എ.ടി.എം കാര്‍ഡ് ഇക്കഴിഞ്ഞ ബുധനാഴ്ച ഉപ്പളയില്‍ വെച്ച് കളഞ്ഞുപോയിരുന്നതായി യൂസുഫ് പരാതിപ്പെട്ടു. വ്യാഴാഴ്ച അക്കൗണ്ടില്‍ നിന്നും 10,000 രൂപ പിന്‍വലിച്ചതായി ഫോണില്‍ സന്ദേശം വന്നു. പിന്നീട് പലയിടങ്ങളില്‍ നിന്നായി 33,500 രൂപ പിന്‍വലിച്ചതായും സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് യൂസുഫ് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ എ.ടി.എം കൗണ്ടറില്‍ നിന്നാണ് 10,000 രൂപ പിന്‍വലിച്ചത്. പോലീസ് അന്വേഷിച്ചുവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, complaint, cash, Cash withdrawn from missed ATM; Complaint lodged