city-gold-ad-for-blogger

കടയില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് സിസിടിവി ക്യാമറയില്‍ കുടുങ്ങി

കടയില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് സിസിടിവി ക്യാമറയില്‍ കുടുങ്ങി
കാസര്‍കോട്: ആശുപത്രി കെട്ടിടത്തിലെ കടയില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാവ് സിസിടിവി ക്യാമറയില്‍ കുടുങ്ങി. കാസര്‍കോട് ഫാത്തിമആശുപത്രി കെട്ടിടത്തിന്റെ താഴെ ഫ്രൂട്‌സ് കട നടത്തുന്ന മായിപ്പാടിയിലെ എം. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഫ്രൂട്‌സ് കടയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്.

ഷട്ടറിന്റെ ഇരുപൂട്ടുകളും തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് മേശ വലിപ്പ് കുത്തിതുറന്ന് 20,750 രൂപ കവര്‍ച്ച ചെയ്യുകയായിരുന്നു. രാത്രി 10 മണിക്കാണ് കട പൂട്ടി മുഹമ്മദ് വീട്ടിലേക്ക് പോയത്. പുലര്‍ച്ചെ 4.30 മണിയോടെ പത്രവിതരണക്കാരനാണ് ഷട്ടര്‍കുത്തി തുറന്ന നിലയില്‍ കിടക്കുന്നത് കണ്ടത് മുഹമ്മദിനെ വിവരമറിയിച്ചത്. തൊട്ടടുത്ത കിംസ് ആശുപത്രിയുടെ സിസിടിവി ക്യാമറയിലാണ് മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. 12.44 നാണ് മോഷ്ടാവ് ഒരു കൈയ്യില്‍ എന്തോ സാധനവുമായി കടയിലേക്ക് കയറിയത്. 23 മിനിട്ടിനകം കവര്‍ച്ച നടത്തി മോഷ്ടാവ് ഓടിപോകുന്നതിന്റെ ദൃശ്യവും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മുഹമ്മദിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords:  Robbery, Kasaragod, Robber, Theft, CCTV 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia