city-gold-ad-for-blogger

കീഴൂര്‍ ശ്രീ കുറുംബാ ഭഗവതിക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് കാല്‍ലക്ഷം രൂപ കവര്‍ന്നു

ബേക്കല്‍: (www.kasargodvartha.com 16/10/2016) കീഴൂര്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് കാല്‍ലക്ഷത്തോളം രൂപ കവര്‍ന്നു. ഞായറാഴ്ച രാവിലെയാണ് ഭണ്ഡാരം കുത്തിപ്പൊളിച്ച നിലയില്‍ വഴിയാത്രക്കാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ക്ഷേത്ര അധികാരികളെ വിവരമറിയിക്കുകയായിരുന്നു.

ക്ഷേത്ര ഭാരവാഹികളെത്തി പരിശോധിച്ചതില്‍ മുഴുവന്‍ പണവും മോഷണം പോയതായി കണ്ടെത്തി. 25000 രൂപയോളം ഭണ്ഡാരത്തിലുണ്ടെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഭണ്ഡാരം തുറന്ന് നടത്തിയ പരിശോധനയില്‍ കാല്‍ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി ഉറപ്പുവരുത്തിയിരുന്നു.

സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കീഴൂര്‍ ശ്രീ കുറുംബാ ഭഗവതിക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് കാല്‍ലക്ഷം രൂപ കവര്‍ന്നു

Keywords:  Kasaragod, Kerala, Bekal, Robbery, Temple, complaint, Police, Investigation, Cash robbed from donation box of Temple.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia