ബാങ്കിലെത്തിയ വീട്ടമ്മയുടെ പണം കവര്‍ന്ന സംഭവം; പോലീസ് അന്വേഷണം തുടങ്ങി
Nov 11, 2016, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 11/11/2016) നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കിലെത്തിയ വീട്ടമ്മയുടെ 40,000രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങി. കുഡ്‌ലുവിലെ വിട്ടല്‍ നായിക്കിന്റെ ഭാര്യ ഗിരിജ (46)യുടെ പണമടങ്ങിയ സഞ്ചിയാണ് ബാങ്കിനകത്തു വെച്ച് തന്നെ കവര്‍ന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെയാണ് ഗിരിജ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ബാങ്കിലെത്തിയത്.
മുഴുവന്‍ തുകയും മാറ്റിയെടുക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ പണം നിക്ഷേപിക്കാന്‍ ബാങ്കില്‍ നിന്നും നല്‍കിയ ഫോറം പൂരിപ്പിച്ച് നല്‍കി. തുടര്‍ന്നാണ് സമീപത്ത് വെച്ചിരുന്ന പണമടങ്ങിയ സഞ്ചി കൊള്ളയടിച്ചതായി വ്യക്തമായത്. 500 ന്റെയും 1000 ത്തിന്റെയും കറന്‍സികള്‍ മാറ്റിയെടുക്കുന്നതിന് വേണ്ടിയെത്തിയ ആളുകളുടെ തിരക്കും ബാങ്കില്‍ അനുഭവപ്പെട്ടിരുന്നു.
സഞ്ചിയില്‍ മറ്റൊരു ബാങ്കിന്റെ പാസ് ബുക്കും ഉണ്ടായിരുന്നു. പണം നഷ്ടപ്പെട്ട ഗിരിജ പിന്നീട് ഭര്‍ത്താവിനോടൊപ്പം കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കവര്‍ച്ചക്കാരെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കാസര്‍കോട് എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഭവത്തില്‍ അന്വേണം നടത്തുന്നത്. അതേ സമയം സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഗിരിജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമേ കേസെടുക്കുകയുള്ളൂ.
(UPDATED)
Related News:

40,000 രൂപയുമായി ബാങ്കിലെത്തിയ വീട്ടമ്മയുടെ പണം കൊള്ളയടിച്ചു
Keywords: Kasaragod, Bank, Cash, House Wife, Police, Investigation, Case, Kudlu, Form, CCTV.