വ്യാജ ക്രൈഡിറ്റ് കാര്‍ഡുണ്ടാക്കി പണം തട്ടല്‍; മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ 2.29 ലക്ഷം രൂപ കവര്‍ന്നു
Apr 18, 2018, 17:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.04.2018) മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വ്യാജ ക്രൈഡിറ്റ് കാര്‍ഡുണ്ടാക്കി രണ്ട് ബാങ്കുകളില്‍ നിന്നായി 2,29639 രൂപ കവര്‍ന്നു. അജാനൂര്‍ കടപ്പുറത്തെ നകുലന്റെ (26) അക്കൗണ്ടില്‍ നിന്നുമാണ് ഇത്രയും പണം കവര്‍ന്നത്. ബാങ്കില്‍ നിന്നും പണമടക്കാനുള്ള നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
ഈ രണ്ട് ബാങ്കുകളിലും നകുലന്റെ പേരില്‍ അക്കൗണ്ടുകളില്ല. എന്നാല്‍ ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ശമ്പള സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വ്യാജമായി ഉണ്ടാക്കി നകുലന്റെ പേരില്‍ രണ്ട് ബാങ്കുകളിലും അക്കൗണ്ട് തുടങ്ങിയാണ് വ്യാജ ക്രെഡിറ്റ് കാര്‍ഡിലൂടെ പണം പിന്‍വലിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നകുലന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Robbery, Kanhangad, Fake, Credit-card, Cash Looted.
Keywords: Kasaragod, Kerala, News, Robbery, Kanhangad, Fake, Credit-card, Cash Looted.