city-gold-ad-for-blogger

ഓണ്‍ലൈന്‍ വഴി എ.ടി.എമ്മില്‍ നിന്നു 27,000 രൂപ കവര്‍ന്നു, കേസ്

ബേഡകം: (www.kasargodvartha.com 16.09.2014) ഓണ്‍ലൈന്‍ വഴി എ.ടി.എമ്മില്‍ നിന്നു 27,000 രൂപ കവര്‍ന്നുവെന്ന പരാതിയില്‍ ബേഡകം പോലീസ് കേസെടുത്തു. ബന്തടുക്ക പടുപ്പിലെ കര്‍ഷകന്‍ തോമസ് മത്തായിയുടെ പണമാണ് നഷ്ടപ്പെട്ടത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് പടുപ്പ് ശാഖയിലാണ് തോമസ് മത്തായിയ്ക്കു എക്കൗണ്ടുള്ളത്. കഴിഞ്ഞ ദിവസം രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലാണ് പണം നഷ്ടപ്പെട്ടത്.

കഴിഞ്ഞ ദിവസം യു.പി.യില്‍ നിന്നു വിളിച്ച് ബാങ്കിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരാള്‍ വിളിച്ച് അക്കൗണ്ട് വിവരം ആവശ്യപ്പെട്ടിരുന്നുവെന്നും താന്‍ നല്‍കിയിരുന്നുവെന്നും ഇതിനു ശേഷമാണ് എ.ടി.എമ്മില്‍ നിന്നു പണം നഷ്ടപ്പെട്ടതെന്നും തോമസ് മത്തായിയുടെ പരാതിയില്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഓണ്‍ലൈന്‍ വഴി എ.ടി.എമ്മില്‍ നിന്നു 27,000 രൂപ കവര്‍ന്നു, കേസ്

Keywords : Cash, Robbery, Kasaragod, Kerala, Bedakam, ATM, Cash Looted, Rs 27,000. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia