ബേക്കല്‍ കോട്ടയില്‍നിന്നും പോലീസിന് പണപ്പൊതി വീണു കിട്ടി; ഉടമസ്ഥര്‍ ബന്ധപ്പെടണം
Dec 11, 2014, 19:06 IST
ബേക്കല്‍: (www.kasargodvartha.com 11.12.2014) ബേക്കല്‍ കോട്ടയില്‍ നിന്നും പോലീസിന് പണപ്പൊതി വീണു കിട്ടി. വ്യാഴാഴ്ച വൈകിട്ട് ബേക്കല്‍ കോട്ടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഡ്യൂട്ടികഴിഞ്ഞ് പോകുമ്പോഴാണ് കോട്ടയ്ക്കകത്തുവെച്ച് പണമടങ്ങുന്ന പൊതി വീണുകിട്ടിയത്.
പണപ്പൊതി പോലീസുകാര്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചിരിക്കുകയാണ്. ഉടമസ്ഥര്‍ വ്യക്തമായ തെളിവുകളുമായി ഹാജരായാല്‍ പണം മടക്കിനല്‍കുമെന്ന് ബേക്കല്‍ എസ്.ഐ. പി. നാരായണന്‍ അറിയിച്ചു.
പണപ്പൊതി പോലീസുകാര്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചിരിക്കുകയാണ്. ഉടമസ്ഥര്‍ വ്യക്തമായ തെളിവുകളുമായി ഹാജരായാല്‍ പണം മടക്കിനല്‍കുമെന്ന് ബേക്കല്‍ എസ്.ഐ. പി. നാരായണന്‍ അറിയിച്ചു.
Keywords : Bekal, Kerala, Kasaragod, Malayalam News, Bekal Fort, Cash Bag, Police Station.