ബാങ്കിലെ പണം വീട്ടുപടിക്കല്‍ എത്തും
Apr 27, 2020, 22:05 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2020) കോവിഡ് 19 കാരണം ലോക്ക് ഡൗണ്‍ ആയി വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് ദേശസാല്‍കൃത, ഷെഡ്യുള്‍ഡ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 10,000 വരെയുള്ള തുക പോസ്റ്റ്മാന്‍ വീട്ടില്‍ എത്തിക്കും. പ്രായമായവര്‍ക്കും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപറ്റുന്നവര്‍ക്കും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റിന്റെ ഈ സേവനം പ്രയോചനപ്പെടുത്താം.
ആധാര്‍ എനേബള്‍ഡ് പേയ്‌മെന്റ് സിസ്റ്റം വഴിയാണ് തുക വീട്ടില്‍ എത്തിക്കുക. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സേവനം ലഭിക്കുക. സേവനത്തിന് അധിക ചാര്‍ജ് ഈടാക്കില്ല. ഹെല്‍പ് ലൈന്‍ നമ്പര്‍ : 04994 230885. വാട്സ്ആപ്പ് നമ്പര്‍: 9496355970, 9562559922.
Keywords: Kasaragod, Kerala, News, Delivery, Cash, House, Cash delivered by Postman