കായിക പ്രതിഭകള്‍ക്കും വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും ക്യാഷ് അവാര്‍ഡ്
Jun 27, 2012, 14:20 IST
കാസര്‍കോട്: സാമൂഹ്യ-ഐക്യദാര്‍ഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് 2011-12 അദ്ധ്യയന വര്‍ഷത്തില്‍ ദേശീയ/സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. ക്യാഷ് അവാര്‍ഡിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളുടെ പേര്, മേല്‍വിലാസം, ജാതി, മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ അഞ്ചിന് മുമ്പായി കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ ബി-ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലേക്ക് അയച്ചുതരേണ്ടതാണ്.
പത്താം ക്ലാസില്‍ എസ് എസ് എല്‍ സി, സി ബി എസ ്‌സി, ഐസി എസ് ഇ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും എ പ്ലസ്/ടോപ്പ് ഗ്രേഡിംഗ് നേടിയ വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായവര്‍ അപേക്ഷയും (രണ്ട് കോപ്പി) ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ്, ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ഫോറം ഡിഡി-40 (സൈനീക ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കുന്നത്) തുടങ്ങിയവയും ജൂലായാ 31ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994-256860.

Keywords: Cash award, Kasaragod