city-gold-ad-for-blogger

തളങ്കരയില്‍ കാറില്‍ നിന്ന് 15,000 രൂപയും 2 മൊബൈലും കൊള്ളയടിച്ചു

തളങ്കരയില്‍ കാറില്‍ നിന്ന് 15,000 രൂപയും 2 മൊബൈലും കൊള്ളയടിച്ചു

കാസര്‍കോട്: പള്ളിക്കു മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 15,000 രൂപയും രണ്ട് മൊബൈല്‍ഫോണുകളും കൊള്ളയടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് പരിസരത്ത് വെച്ചാണ് സംഭവം. കാറിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന മൂന്നു ഓട്ടോ റിക്ഷകളില്‍ നിന്നും പണം നഷ്ടമായിട്ടുണ്ട്. ഉളിയത്തടുക്ക ഇസ്സത്ത് നഗറിലെ മുഹമ്മദ് മുസ്തഫയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍. 14 എം. 522 നമ്പര്‍ ഐ-20 കാറില്‍ നിന്നാണ് പണവും മൊബൈലും കൊള്ളടയിച്ചത്. ഐ.ഫോണ്‍, ബ്ലാക് ബറി ഫോണുകളാണ് നഷ്ടപ്പെട്ടത്.

15,000 രൂപയും വിദേശ ബാങ്കിന്റേതടക്കമുള്ള എ.ടി.എം. കാര്‍ഡുകളും സൂക്ഷിച്ച പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇതില്‍ നിന്നും പണം മാത്രം എടുത്ത് പേഴ്‌സ് തൊട്ടടുത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. കെ.എല്‍ 14 ഡി. 7159, കെ.എല്‍ 14 എല്‍ 2842 , കെ.എല്‍ 14 ജെ. 1851 നമ്പര്‍ ഓട്ടോ റിക്ഷകളില്‍ നിന്നാണ് പണം മോഷണം പോയത്. ഇന്റര്‍ ലോക്ക് കട്ട കൊണ്ട് ഗ്ലാസ് തകര്‍ത്താണ് കാറിനകത്ത് നിന്നും പേഴ്‌സും മൊബൈല്‍ ഫോണുകളും കവര്‍ന്നത്. പള്ളിപരിസരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ഇത്തരത്തത്തില്‍ മോഷണം പതിവാണെന്ന് ജുമാനമസ്‌ക്കാരത്തിനെത്തിയവര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തളങ്കരയില്‍ കാറില്‍ നിന്ന് 15,000 രൂപയും 2 മൊബൈലും കൊള്ളയടിച്ചു

Keywords:  Theft, Car, Mobile-Phone, Thalangara, Auto-Rickshaw, Kasaragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia