ഇന്റര്‍ലോക്ക് വ്യാപാരിയെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് 1,20,000 രൂപയും 14 പവനും കൊള്ളയടിച്ചു
Jun 1, 2015, 23:09 IST
ചെര്‍ക്കള: (www.kasargodvartha.com 01/06/2015) കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇന്റര്‍ലോക്ക് വ്യാപാരിയെ ബൈക്കിലെത്തിയ സംഘം കണ്ണില്‍ മുളകുപൊടിയെടിഞ്ഞ് 1,20,000 രൂപയും 14 പവന്‍ സ്വര്‍ണവും കൊള്ളയടിച്ചു. ചര്‍ളടുക്കയിലെ ഇന്റര്‍ലോക്ക് വ്യാപാരിയായ ചെര്‍ക്കള പൊടിപ്പള്ളത്തെ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ അസീസാണ് (40) കൊള്ളക്കിരയായത്.
തിങ്കളാഴ്ച രാത്രി 8.40 മണിയോടെ ചെര്‍ക്കള കോരിക്കാര്‍മൂല റോഡിലെ വളവിലാണ് അസീസിനെ കാര്‍ തടഞ്ഞ് പണവും സ്വര്‍ണവും കവര്‍ന്നത്. എതിര്‍ത്തോട്ടെ ഒരു പണിസ്ഥലത്ത് ഇന്റര്‍ലോക്ക് ജോലി കഴിഞ്ഞ്, ചര്‍ളടുക്കയിലെ ജോലിക്കാരെ അവിടെയിറക്കി തിരിച്ചുവരികയായിരുന്നു അസീസ്. ഇതിനിടയില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ കാറിന് തൊട്ടുരുമി സഞ്ചരിക്കുകയും കോരിക്കാര്‍മൂല വളവിലെത്തിയപ്പോള്‍ ബൈക്ക് കുറുകെയിട്ട് കാര്‍ തടയുകയുമായിരുന്നു.
പെട്ടെന്ന് തന്നെ അബ്ദുല്‍ അസീസിന്റെ കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞ സംഘത്തിലെ ഒരാള്‍ പോക്കറ്റില്‍ നിന്നും മൊബൈല്‍ പിടിച്ചെടുത്ത് ബാറ്ററി ഊരി പുറത്തേക്കെറിയുകയും മര്‍ദിച്ച് കാറിന്റെ ഡേഷ് ബോഡില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും തട്ടിയെടുക്കുകയുമായിരുന്നു.
കാറിന്റെ താക്കോലും ഇവര്‍ ഊരിയെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇതുവഴി വരികയായിരുന്ന വാഹന യാത്രക്കാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എസ്.പി ഡോ. എ. ശ്രീനിവാസ്, ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, വിദ്യാനഗര്‍ എസ്.ഐ ലക്ഷ്മണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും അബ്ദുല്‍ അസീസില്‍ നിന്നും മൊഴിയെടുത്ത ശേഷം പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കെഎല്‍ 14 എച്ച് 2807 നമ്പര്‍ മാരുതി 800 കാറിലാണ് അസീസ് സഞ്ചരിച്ചിരുന്നത്. ആസൂത്രിതമായ കൊള്ളയ്ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അസീസിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആരെങ്കിലുമായിരിക്കാം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം.

Keywords : Kasaragod, Kerala, Cherkala, Police, Investigation, Gold, Cash, Merchant, Abdul Latheef.