സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന യുവാവിന്റെ 7,000 രൂപയും വെള്ളിമാലയും കവര്‍ന്നു
Aug 16, 2017, 12:06 IST
കാസര്‍കോട്: (www.kasargodvartha.com 16.08.2017) സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന യുവാവിന്റെ 7,000 രൂപയും 2,000 രൂപയുടെ വെള്ളി മാലയും കവര്‍ന്നു. പൈവളിഗെ പച്ചമ്പളം സ്വദേശിയായ ഫൈസല്‍ കലന്തര്‍ (25) ആണ് അക്രമത്തിനിരയായത്. ബുധനാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ കാസര്‍കോട് ഏരിയാലിലാണ് സംഭവം.
സുഹൃത്തിനൊപ്പം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ പോകുന്നതിനായി ട്രെയിന്‍ കയറാന്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലേക്ക് ബൈക്കോടിച്ചുപോവുകയായിരുന്നു ഫൈസല്‍. ബൈക്ക് ഏരിയാലിലെത്തിയപ്പോള്‍ രണ്ടുപേര്‍ കൈകാണിച്ച് നിര്‍ത്തി. സൗഹൃദത്തില്‍ സംസാരിച്ചുതുടങ്ങിയ ഇവര്‍ തുടര്‍ന്ന് പേരും നാടും അന്വേഷിച്ചു.
ഇതിനിടയില്‍ രണ്ടംഗസംഘം ഫൈസലിന്റെ കഴുത്തിലുണ്ടായിരുന്ന വെള്ളിമാലയും ബാഗും തട്ടിയെടുത്തു. ഇതോടെ ഫൈസലും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് ബിലാലും ചേര്‍ന്ന് ചെറുത്തു. തുടര്‍ന്ന് ആറുപേര്‍ കൂടി അവിടെയെത്തുകയും ഫൈസലിന്റെ ബാഗില്‍ നിന്ന് 7,000 രൂപ കൂടി കൈക്കലാക്കി. ഇത് തടയാന്‍ ശ്രമിച്ച ഫൈസലിനെ സംഘം മര്‍ദിച്ച് അവശനാക്കി. പണവും വെള്ളിമാലയുമായി സംഘം സ്ഥലം വിടുകയും ചെയ്തു.
ഫൈസലിന്റെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പ്രതികളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Cash and chain robbed from bike rider