കൂത്തുപറമ്പില്‍ പിടിയിലായ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാര്‍ക്കെതിരെ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും നീലേശ്വരത്തും കേസുകള്‍
Jul 6, 2016, 13:57 IST
കാസര്‍കോട്: (www.kasargodvartha.com 06.07.2016) കൂത്തുപറമ്പില്‍ ചൊവ്വാഴ്ച പോലീസ് പിടിയിലായ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരായ രണ്ടംഗസംഘത്തിനെതിരെ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും നീലേശ്വരത്തും കവര്‍ച്ചാകേസുകളുണ്ടെന്ന വിവരം പുറത്തുവന്നു. കേരളത്തിനകത്തും പുറത്തും വീടുകളും കടകളും ജ്വല്ലറികളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തില്‍പ്പെട്ട താമരശേരി തച്ചംപൊയില്‍ സ്വദേശികളായ പി ടി മുഹമ്മദ് നിസാര്‍(25), അബ്ദുള്‍ അലി(32) എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവര്‍ക്കുമെതിരെ കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം, പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരവധി കവര്‍ച്ചാക്കേസുകള്‍ ഉള്ളതായി പോലീസ് വെളിപ്പെടുത്തി. അലി പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ്. കവര്‍ച്ച ചെയ്ത 10 പവന്‍ സ്വര്‍ണ്ണം ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു. കര്‍ണ്ണാടക ചാമരാജ് പേട്ടയിലും നിസാറും അലിയും സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നുമായി അറുപത് പവനോളം സ്വര്‍ണ്ണമാണ് രണ്ടുപേരും ചേര്‍ന്ന് കവര്‍ന്നത്. ഇവരുമായി ബന്ധമുള്ള മറ്റ് മോഷ്ടാക്കളെക്കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ കവര്‍ച്ചാക്കേസുകളുമായി ബന്ധപ്പെട്ട് മൂന്നുപോലീസ് സ്‌റ്റേഷനുകളില്‍ നിന്നും പ്രതിയെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി കൂത്തുപറമ്പ് കോടതിയില്‍ ഹരജി നല്‍കും. കവര്‍ച്ചാക്കേസില്‍ അടുത്തിടെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികള്‍ വീണ്ടും കവര്‍ച്ചക്ക് പദ്ധതിയിട്ടാണ് കൂത്തുപറമ്പിലെത്തിയത്. ഇവിടത്തെ ഒരു കടവരാന്തയില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട രണ്ടുപേരെയും സംശയം തോന്നി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചക്കാരാണെന്ന് വ്യക്തമായത്.

Keywords: Kasaragod, Koothuparamb, Robbery, Case, Police, Arrest, Karnataka, Kanhangad, Neeleswaram, Gold Ornaments, Jail.