ബസ് ജീവനക്കാരെനെതിരെ വധശ്രമത്തിന് കേസെടുക്കണം: എം.എസ്.എഫ്
Jul 14, 2012, 16:55 IST
കാസര്‍കോട്: കോളേജില്‍ നിന്ന് ക്ലാസ്സ് കഴിഞ്ഞ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന നളന്ദ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയും എം.എസ്.എഫ് പ്രവര്‍ത്തകനുമായ അബൂബക്കര്‍ സിദ്ധീഖിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ദേവി പ്രസാദ് ബസ് ജീവനക്കാരനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ബാത്തിഷ പൊവ്വല്‍ ആവശ്യപ്പെട്ടു.
നഗരത്തിലും, ബസ്സ്റ്റാന്‍ഡുകളിലും, ബസുകളിലും സാമൂഹ്യവിരുദ്ധരുടെ സമീപനം കാണിക്കുന്ന ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് അപമര്യാദയായ് പെരുമാറുന്നത് ആദ്യമല്ല. വിദ്യാര്‍ത്ഥികളോടുള്ള ബസ് മുതലാളിമാരുടേയും ജീവനക്കാരുടേയും സമീപനം മാറണമെന്നും തല്ല് കൊള്ളാന്‍ മാത്രം വിധിക്കപ്പെട്ടവരല്ല വിദ്യാര്‍ത്ഥി സമൂഹമെന്ന് ജീവനക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Bus employees, Murder-attempt, MSF, Student.