ഗൃഹനാഥനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു
Apr 5, 2017, 13:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2017) ഗൃഹനാഥനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പടന്നക്കാട് കുറുന്തൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി കൃഷ്ണനെ(60)യാണ് കാണാതായത്. ഭാര്യ ടി പി മാധവിയാണ് പരാതി നല്‍കിയത്.
കഴിഞ്ഞ മാസം 19 ന് കൃഷ്ണന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുവീട്ടിലും കൃഷ്ണന്റെ അടുത്ത സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുവെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
അതിനിടയില്‍ കൃഷ്ണനെ മംഗളൂരു ടൗണില്‍ കണ്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ മംഗളൂരു ഉള്‍പ്പെടെ പലസ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കൃഷ്ണനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവിലാണ് പരാതിയുമായി മാധവി പോലീസ് സ്‌റ്റേഷനിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
കഴിഞ്ഞ മാസം 19 ന് കൃഷ്ണന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുവീട്ടിലും കൃഷ്ണന്റെ അടുത്ത സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുവെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
അതിനിടയില്‍ കൃഷ്ണനെ മംഗളൂരു ടൗണില്‍ കണ്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ മംഗളൂരു ഉള്‍പ്പെടെ പലസ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കൃഷ്ണനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവിലാണ് പരാതിയുമായി മാധവി പോലീസ് സ്‌റ്റേഷനിലെത്തിയത്.
Keywords: Kasaragod, Kanhangad, House Holder, Man, Missing, Wife, Complaint, Police, Case.