city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹോദരങ്ങള്‍ വിലയ്ക്കുവാങ്ങിയ വീട്ടില്‍ താമസിച്ച് വാതിലുകളും മറ്റ് ഉരുപ്പടികളും കടത്തിക്കൊണ്ടുപോയി; അമ്മാവന്റെ മകനെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 12/10/2016) സഹോദരങ്ങള്‍ വിലയ്ക്കുവാങ്ങിയ വീട്ടില്‍ താമസിച്ച് വാതിലുകളും മറ്റ് ഉരുപ്പടികളും കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ അമ്മാവന്റെ മകനെതിരെ പോലീസ് കേസെടുത്തു. കുഡ്‌ലു ബളിമുഗര്‍ ഹൗസ് മുച്ചിലോട്ട് നിലയത്തിലെ ബി ആര്‍ സുനില്‍കുമാറിന്റെ പരാതിയില്‍ കുഡ്‌ലു രക്തേശ്വരി കുന്നിലെ ആര്‍ ബാലകൃഷ്ണക്കെതിരെയാണ് കേസ്.

സുനില്‍കുമാറിന്റെ സഹോദരന്‍ നവീന്‍കുമാറിന് കുടുംബസമേതം താമസിക്കുന്നതിന് അമ്മാവന്റെ മകന്‍ ആര്‍ ബാലകൃഷ്ണയില്‍നിന്നും കുഡ്‌ലു വില്ലേജില്‍പെട്ട 28 സെന്റ് സ്ഥലവും വീടും വാങ്ങിയിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിന് കാസര്‍കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് 9,50,000 രൂപയ്ക്ക് നവീന്‍കുമാറിന്റെ പേരില്‍ സ്ഥലവും വീടും രജിസ്റ്റര്‍ ചെയ്തുവാങ്ങി. ഈവീട്ടില്‍ നവീന്‍കുമാറും കുടുംബവും താമസവും തുടങ്ങിയിരുന്നു. ഇതിനിടെ മറ്റൊരു വീടും സ്ഥലവും കണ്ടെത്തുന്നതുവരെ വില്‍പന നടത്തിയ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ബാലകൃഷ്ണ നവീന്‍കുമാറിനോട് ആവശ്യപ്പെടുകയും ഇതിന് അനുവാദം നല്‍കുകയും ചെയ്തു. 20 ദിവസത്തോളമാണ് ബാലകൃഷ്ണ ഈവീട്ടില്‍ താമസിച്ചിരുന്നത്.

ബാലകൃഷ്ണയുടെ സൗകര്യാര്‍ത്ഥം ഇത്രയും ദിവസം നവീന്‍കുമാറും കുടുംബവും വീട്ടിലേക്ക് താമസം മാറ്റിയിരുന്നില്ല. വീട്ടിലെ താമസം അവസാനിപ്പിച്ച് ബാലകൃഷ്ണ പിന്നീട് പെരിയടുക്കയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറി. ഒക്ടോബര്‍ രണ്ടിന് ബാലകൃഷ്ണ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍പോയി സുനില്‍കുമാറും നവീന്‍കുമാറും താക്കോല്‍വാങ്ങി തിരിച്ചുവന്ന് വീട് തുറന്നപ്പോള്‍ വീട്ടിനകത്തെ മൂന്ന് വാതിലുകള്‍ ഇളക്കി കൊണ്ടുപോയതായി കണ്ടെത്തി.

ഇതിന് പുറമെ കുഴല്‍കിണറിന്റെ മോട്ടോര്‍, പൈപ്പുകള്‍ വീട്ടുമുറ്റത്തെ ചെങ്കല്ലുകള്‍, ഷെഡിന്റെ ഷീറ്റുകള്‍ എന്നിവയും കൊണ്ടുപോയിരുന്നു. താമസം അവസാനിപ്പിച്ചതോടെ ബാലകൃഷ്ണ ഇതെല്ലാം കടത്തികൊണ്ടുപോയതായി വ്യക്തമായതോടെ സുനില്‍കുമാര്‍ പരാതിയുമായി കാസര്‍കോട് ടൗണ്‍ പോലീസില്‍ എത്തുകയായിരുന്നു. ഇതിനിടയില്‍ സഹോദരങ്ങള്‍ സ്വത്ത് ബ്രോക്കര്‍ ശ്രീധരനെകണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഒന്നും നടക്കാതെവന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. ഉരുപ്പടികള്‍ കടത്തിക്കൊണ്ടുപോയതില്‍ മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ വ്യക്തമായി.
Keywords: Kasaragod, Robbery, House, Complaint, Case, Kerala, Uncle, Door, Motor, Pipe, Property, Case registered for smuggling doors.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia