ഗള്‍ഫുകാരന്റേയും ഭാര്യയുടേയും പേരില്‍ വ്യാജ വിവാഹസര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു
Aug 5, 2016, 11:57 IST
ആദൂര്‍: (www.kasargodvartha.com 05/08/2016) ഗള്‍ഫുകാരന്റേയും ഭാര്യയുടേയും പേരില്‍ വ്യാജ വിവാഹസര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാറടുക്ക ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഗള്‍ഫുകാരനായ പള്ളങ്കോട്ടെ അബ്ദുല്‍ ഖാദറിന്റേയും ഭാര്യ സൈനബയുടേയും പേരില്‍ 12.03.2014ന് പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിന് ശേഷം കഴിഞ്ഞദിവസം ഒരു പൊതുപ്രവര്‍ത്തകന്‍ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുമായി പഞ്ചായത്ത് ഓഫീസിലെത്തി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ് സൈറ്റില്‍നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചിരുന്നു. പൊതുപ്രവര്‍ത്തകന്‍ കൊണ്ടുവന്ന വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അനുസരിച്ച് പരിശോധിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റില്‍ ജനന തീയ്യതിയും പിതാവിന്റെ പേരും തിരുത്തല്‍ വരുത്തിയവയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറി വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുസഹിതം ആദൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് പരാതി കോടതിയിലേക്ക് അയച്ച് കോടതിയുടെ അനുമതി വാങ്ങിയശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ആരാണ് ഉണ്ടാക്കിയതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ഗള്‍ഫിലുള്ള അബ്ദുല്‍ ഖാദറിന് സംഭവത്തില്‍ അറിവുണ്ടാകുമെന്ന് സംശയിക്കുന്നതായും ആദൂര്‍ എസ് ഐ സന്തോഷ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സര്‍ട്ടിഫിക്കറ്റിലെ പകര്‍പ്പിന്റെ സെക്യൂരിറ്റി കോഡും വ്യാജമാണ്. ഭാര്യയുടെപേരും വിലാസവും മറ്റുകാര്യങ്ങളുമെല്ലാം രജിസ്റ്ററിലുള്ളതുപോലെതന്നെയാണ് വ്യാജസര്‍ട്ടിഫിക്കറ്റിലുമുള്ളത്. പഞ്ചായത്തില്‍നിന്നും പോലീസ് യഥാര്‍ത്ഥ വിവാഹ സര്‍ട്ടിഫിക്കറ്റും അന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയിട്ടുണ്ട്.
ഹൊസ്ദുര്‍ഗ് പോലീസിലും സമാനമായ വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. അജാനൂര്‍ പഞ്ചായത്തിന്റെ പേരില്‍ ഹൊസ്ദുര്‍ഗ് കടപ്പുറത്തെ നിയാസ് എന്ന യുവാവ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുകയായിരുന്നു. പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് സര്‍ട്ടിഫിക്കറ്റില്‍ സംശയംതോന്നി പഞ്ചായത്ത് സെക്രട്ടറിയോട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി പരിധിയില്‍ ജനിച്ച നിയാസ് അജാനൂര്‍ പഞ്ചായത്തില്‍ജനിച്ചതായി കാണിച്ചാണ് വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്.
Keywords: Kasaragod, Panchayath, Police, Investigation, Website, Certificate, Case, Secretary, Gulf, Abuse, Case registered for making fake marriage certificate