യുവതിയുടെ നഗ്നചിത്രം ഫേസ്ബുക്കില്‍; യുവാവിനെതിരെ കേസ്
Feb 25, 2013, 18:40 IST
ചെറുവത്തൂര്‍: ചെറുവത്തൂരിനടുത്ത കാരിയില്‍ സ്വദേശിനിയായ യുവതിയുടെ നഗ്നചിത്രം ഫേസ്ബുക്കില്‍. യുവതിയുടെ പരാതിയില്‍ കാരിയിലെ വിജിത്തിനെതിരെ ചന്തേര പോലീസ് കേസെടുത്തു. ഞായറാഴ്ചയാണ് യുവതിയുടെ നഗ്നചിത്രങ്ങളും അശ്ലീല വാചകങ്ങളും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
മറ്റൊരു യുവതിയുടെ നഗ്നഫോട്ടോയില്‍ കാരിയില്‍ യുവതിയുടെ തലയുടെ ഫോട്ടോ പതിച്ച് മോര്‍ഫിംഗിലൂടെ ഫേസ്ബുക്കില്‍ കയറ്റുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതിനു പുറമെ യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി അശ്ലീല വാചകങ്ങളും ഫേസ്ബുക്കിലുണ്ട്.
തന്റെ പരിചയക്കാരനായ വിജിത്ത് മുന്‍വിരോധം തീര്‍ക്കാനായാണ് തന്റെ നഗ്നചിത്രമുണ്ടാക്കി ഫേസ്ബുക്കില്‍ കയറ്റിയതെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. അതേ സമയം യുവതി വിജിത്തുമായി അടുപ്പത്തിലായിരുന്നുവോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചന്തേര എസ്. ഐ. എം. പി. വിനീഷിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രതി വിജിത്ത് ഒളിവില്‍ പോയിരിക്കുകയാണ്.

Keywords: Naked photo, Women, Facebook, Youth, Case, Cheruvathur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.