യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ കേസെടുത്തു
Feb 1, 2013, 14:04 IST
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂരില്‍ താമസക്കാരി 33 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.
മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂരിലെ ഉദയ എന്ന ഉദയനെതിരെയാണ് കേസെടുത്തത്. കല്ലക്കട്ട സ്വദേശിനിയായ ഭര്‍തൃമതി കുടുംബത്തോടൊപ്പം ഇപ്പോള്‍ മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂരിലാണ് താമസിക്കുന്നത്.
30 ന് വൈകിട്ട് വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ പിറകിലൂടെ വന്ന് യുവതിയെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതി കുതറി മാറി വീട്ടിലേക്ക് ഓടുകയായിരുന്നു.
30 ന് വൈകിട്ട് വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ പിറകിലൂടെ വന്ന് യുവതിയെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതി കുതറി മാറി വീട്ടിലേക്ക് ഓടുകയായിരുന്നു.
Keywords: Woman, Rape Attempt, Youth, Case, Kasaragod, Mogral puthur, Police, Natives, Family, House, Kerala.