പെണ്‍കുട്ടിയുടെ തലമുടി മുറിച്ച സംഭവം; രണ്ടാനമ്മയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
May 22, 2013, 18:26 IST
കാസര്‍കോട്: 12 വയസുകാരിയെ ക്രൂരമായി മര്‍ദിക്കുകയും തലമുടി മുറിച്ചു മാറ്റുകയും ചെയ്ത സംഭവത്തില്‍ രണ്ടാനമ്മയ്ക്കെതിരെ കുമ്പള പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. പുത്തിഗെ കത്തീബ് നഗറിലെ അസീസിന്റെ ഭാര്യ മിസ്രിയയ്ക്കെതിരെയാണ് പോലീസ് ജുവൈനല്‍ ജസ്റ്റിസ് വകുപ്പു പ്രകാരം കേസെടുത്തത്.
അസീസിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ കുമ്പള ബദ്രിയ നഗറിലെ യാഫിയയെ കഴിഞ്ഞ ദിവസം പീഡിപ്പിച്ച സംഭവത്തിലാണ് കേസ്. യാഫിയ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ അക്രമിച്ച സംഭവത്തില്‍ മറ്റ് രണ്ട് പേര്‍കൂടി ഉള്‍പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Related News:
പിതാവിന്റെ ആദ്യ ഭാര്യ പെണ്‍കുട്ടിയുടെ മുടി മുറിച്ചു
Keywords: Girl, Case, Attack, Police, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.