Booked | വയനാട് ദുരന്തത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനെ ചെയ്യാന്‍ അഭ്യര്‍ഥിച്ചുള്ള പോസ്റ്റിനെതിരെ പ്രചാരണം; 2 കേന്ദ്രസര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
കാസര്‍കോട്: (KasargodVartha) വയനാട് ദുരന്തത്തില്‍ (Wayanad Disaster) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (Relief Fund) സംഭാവന ചെയ്യാന്‍ അഭ്യര്‍ഥിച്ചുള്ള പോസ്റ്റിനെതിരെ പ്രചാരണം നടത്തിയ രണ്ട് കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ (Students) കേസ് (Case Filed).
പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ (Periya Central University) വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ മാധ്യമ ഗ്രൂപ്പായ സി കെ യു ഫാമിലി (CKU Family) എന്ന ഗ്രൂപ്പിലും സി. യു കേരള (CU Kerala) എന്ന ഗ്രൂപ്പിലും വന്ന പോസ്റ്റിനെതിരെയാണ് (Post) ബേക്കല്‍ പൊലീസ് (Bekal Police) കേസ് എടുത്തത്.
ചെമ്മട്ടം വയല്‍ സ്വദേശി കെ. അഖിലേഷന്റെ പരാതിയില്‍ ഗൗരി ശങ്കരി എന്ന എബിവിപി അനുഭാവിയായ വിദ്യാര്‍ത്ഥിനിക്കും ത്രിലോചനന്‍ എന്ന വിദ്യാര്‍ത്ഥിക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ജനങ്ങളെ തമ്മില്‍ കലാപം ഉണ്ടാക്കുന്നതിന് പ്രേരിപ്പിക്കുന്നതും, ദുരന്ത നിവാരണ റിലീഫിനുള്ള അഭ്യര്‍ഥന തള്ളിക്കളായാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന സന്ദേശം പോസ്റ്റ് ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റിനെതിരെയാണ് പ്രചാരണം നടത്തിയത്. സമാന രീതിയില്‍ കഴിഞ്ഞ ദിവസം മറ്റ് ജില്ലകളിലും പൊലീസ് കേസെടുത്തിരുന്നു.