മകന്റെ ഇന്‍ഷുറന്‍സ് തുക തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് രേഖകള്‍ വാങ്ങി പണയംവെച്ചതായി പരാതി
Jun 25, 2015, 22:25 IST
കുമ്പള: (www.kasargodvartha.com 25/06/2015) മകന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് രേഖകള്‍ വാങ്ങി അത് ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമ്പള ഇച്ചിലങ്കോട് പഞ്ചത്തൊട്ടിയിലെ ഗോപാലകൃഷ്ണന്റെ ഭാര്യ ശ്രീദേവി (48) യുടെ പരാതിയില്‍ പഞ്ചത്തൊട്ടിയിലെ ചന്ദ്രഹാസ (38), ഷിബു (30) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് സി.ജെ.എം. കോടതി നിര്‍ദേശപ്രകാരം കുമ്പള പോലീസ് കേസെടുത്തത്.
ശ്രീദേവിയുടെ മകന്റെ ഇന്‍ഷുറന്‍സ് തുക തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് നികുതി അടച്ച രസീതും മറ്റും വാങ്ങി ശ്രീരാം ഫൈനാന്‍സില്‍നിന്ന് അഞ്ച് ലക്ഷം രൂപ പ്രതികള്‍ വായ്പയെടുക്കുകയായിരുന്നു. വായ്പതുക അടക്കാത്തതിനെതുടര്‍ന്ന് ശ്രീദേവിയുടെ സ്ഥലം ജപ്ത്തിചെയ്യാനെത്തിയപ്പോഴാണ് ഇവര്‍ വിവരമറിഞ്ഞത്. ഇതേതുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
Keywords : Kumbala, Cheating, Case, Court, Complaint, Kasaragod, Kerala, Case charged against 2 for cheating, Koolikkad Trade Center.