പയ്യന്‍ ബൈക്കോടിച്ചു; യുവാവിന് പണികിട്ടി
Jul 4, 2016, 15:30 IST
കാഞ്ഞങ്ങാട്: (www.kasargodavrtha.com 04.07.2016) 15 കാരനായ പയ്യന്‍ ബൈക്കോടിച്ചു പിടിയിലായി. ഓടിക്കാന്‍ നല്‍കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. വടകരമുക്കിലെ പതിനഞ്ചുകാരനാണ് നഗരത്തില്‍ ബൈക്കോടിച്ച് ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്.
കെ എല്‍ 14-962 നമ്പര്‍ ബൈക്ക് ഓടിക്കാന്‍ കൈമാറിയ ഗാര്‍ഡര്‍ വളപ്പിലെ ഉബൈദിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് കര്‍ശനമായി തടയാന്‍ പോലീസ് രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനകം നിരവധി കുട്ടി ഡ്രൈവര്‍മാര്‍ പോലീസ് പിടിയിലായിട്ടുണ്ട്.
Keywords: Bike, Case, Kanhangad, Kasaragod, Police, Minor, Hosdurg police, Ubaid, Drive.

Keywords: Bike, Case, Kanhangad, Kasaragod, Police, Minor, Hosdurg police, Ubaid, Drive.