കൊല്ലുമെന്ന് വാട്‌സ്ആപ്പിലൂടെ ഭീഷണി; യുവാവിനെതിരെ കേസ്
Sep 29, 2016, 10:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/09/2016) കൊല്ലുമെന്ന് വാട്‌സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി. പ്രവര്‍ത്തകനായ രാജേന്ദ്രനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. സി.പി.എം അനുഭാവിയായ മകനെയാണ് ഭീഷണി. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ശകുന്തളയാണ് പരാതിയുമായി പോലീസിലെത്തിയത്.
വാട്‌സ്ആപ്പിലൂടെ രാഷ്ട്രീയ വിഷയങ്ങള്‍ ചാറ്റ് ചെയ്തു കൊണ്ടിരിക്കെ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് രാജേന്ദ്രന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.
വാട്‌സ്ആപ്പിലൂടെ രാഷ്ട്രീയ വിഷയങ്ങള്‍ ചാറ്റ് ചെയ്തു കൊണ്ടിരിക്കെ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് രാജേന്ദ്രന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.
Keywords: Kasaragod, Kerala, Threatening, complaint, Investigation, case, Whatsapp, Chatting, Police case, CPM, Case against youth for threatening.