സുഹൃത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വിരോധത്തില്‍ വീട്ടില്‍ കയറി തെറിവിളിയും ഭീഷണിയും; യുവാവിനെതിരെ പോലീസ് കേസെടുത്തു
Dec 5, 2018, 13:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.12.2018) സുഹൃത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വിരോധത്തില്‍ വീട്ടില്‍ കയറി തെറിവിളിയും ഭീഷണിയും നടത്തിയതായുള്ള പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് മൂവാരിക്കുണ്ടിലെ സുബേഷ് എന്ന അപ്പൂസിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മൂവാരിക്കുണ്ടിലെ സഹാബിന്റെ മകന്‍ വി.വി കുഞ്ഞഹമ്മദാണ് പരാതിയുമായി പോലീസിലെത്തിയത്.
നേരത്തെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മൂവാരിക്കുണ്ടിലെ ചട്ടിരാജന്‍ എന്നയാള്‍ക്കെതിരെ കുഞ്ഞഹമ്മദിന്റെ മകന്‍ റാഷിദ് പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. ഇതിന്റെ വിരോധത്തില്‍ വീട്ടിലെത്തിയ ചട്ടിരാജന്റെ സുഹൃത്തായ സുബേഷ് തെറിവിളി നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, Youth, complaint, Case against Youth for threatening family
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, case, Youth, complaint, Case against Youth for threatening family
< !- START disable copy paste -->