17 വയസു മുതല്‍ യുവതിക്ക് നിരന്തരപീഡനം; കല്യാണം കഴിഞ്ഞിട്ടും ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു, തുടര്‍ച്ചയായ ആറു വര്‍ഷം പീഡനത്തിനിരയായ യുവതി ഒടുവില്‍ പരാതിയുമായി പോലീസിലെത്തി, യുവാവിനെതിരെ കേസ്
Nov 15, 2018, 18:10 IST
രാജപുരം:(www.kasargodvartha.com 15/11/2018) ആറുവര്‍ഷം നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയെന്ന ഭര്‍തൃമതിയുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ കേളകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവാഹിതയായ പാണത്തൂര്‍ സ്വദേശിനിയായ 24 കാരിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയില്‍ പാണത്തൂര്‍ ചെമ്പേരിയിലെ സി ആര്‍ ബിജു (35)വിനെതിരെയാണ് കേളകം പോലീസ് കേസെടുത്തത്. സംഭവം നടന്നത് രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് രാജപുരം പോലീസിന് കൈമാറി.
യുവതിക്ക് 17 വയസുള്ളപ്പോള്‍ 2012 മുതല്‍ 2018 വരെ പലദിവസങ്ങളിലായി ബിജു യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. പാണത്തൂരിലെ സ്വന്തം വീട്ടിലും ബന്ധുവീട്ടിലും മറ്റുമായാണ് ബിജു യുവതിയെ പീഡനത്തിനിരയാക്കിയത്. യുവതി കേളകത്ത് വിവാഹം കഴിഞ്ഞ് പോയതിന് ശേഷവും ബിജു മൊബൈല്‍ഫോണിലും മറ്റും വിളിച്ച് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവരികയാണത്രെ.
തനിക്ക് തുടര്‍ന്നും വഴങ്ങിയില്ലെങ്കില്‍ നേരത്തെ നടന്ന സംഭവങ്ങള്‍ ഭര്‍ത്താവിനോടും മറ്റും പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാക്കിയതോടെ യുവതി വിവരം ഭര്‍ത്താവിനെ ധരിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരും പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Rajapuram, Kasaragod, Molestation, Police, Complaint, Case,Case against Youth for molesting Woman