പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിനെതിരെ കേസ്
Sep 3, 2015, 13:20 IST
ഉപ്പള: (www.kasargodvartha.com 03/09/2015) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഉപ്പള കോടിബയലുവിലെ 17 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കോടിബയലിലെ മനുവിനെതിരെയാണ് പോലീസ് കേസെടുത്തത്.
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ വനിതാ സെല്ലിനെ സമീപിക്കുകയും വനിത സെല്ലിന്റെ ചോദ്യം ചെയ്യലില്‍ കുട്ടി പീഡന വിവരം പറയുകയുമായിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസമാണ് സംഭവം. അയല്‍വീട്ടില്‍ ടി വി കാണാന്‍ പോയ സമയം മനു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുമ്പള സി.ഐ. പി.കെ. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, case, Police, complaint, Molestation, Student, Case against youth for molesting minor.
Advertisement: