പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പരാതി; യുവാവിനെതിരെ കേസ്
Aug 1, 2019, 20:15 IST
അമ്പലത്തറ: (www.kasargodvartha.com 01.08.2019) പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി എന്ന ചൈല്‍ഡ്ലൈനിന്റെ പരാതിയില്‍ യുവാവിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. വാഴുന്നോറൊടി സ്‌കൂളിന് സമീപത്തെ വിഷ്ണുവിനെ (25)തിരെയാണ് പോലീസ് കേസെടുത്തത്. കാലിച്ചാനടുക്കത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
ചൈല്‍ഡ്ലൈന്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കേസെടുക്കാന്‍ അമ്പലത്തറ പോലീസിനോട് ചൈല്‍ഡ്ലൈന്‍ നിര്‍ദേശിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി വിഷ്ണു അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ശേഷം വിഷ്ണുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ബന്ധുക്കള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നുവെന്നും സൂചനയുണ്ട്. ഇതിനിടെയാണ് പീഡനവിവരം പരിസരവാസികള്‍ ചൈല്‍ഡ്ലൈനിനെ അറിയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Molestation, Youth, case, Case against Youth for molesting girl
< !- START disable copy paste -->
Keywords: Kasaragod, Kerala, news, complaint, Molestation, Youth, case, Case against Youth for molesting girl
< !- START disable copy paste -->