സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Jul 26, 2015, 11:25 IST
കാസര്‍കോട്: (www.kasargodvartha.com 26/07/2015) സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെട്ടുംകുഴിയിലാണ് സംഭവം.
കഴിഞ്ഞ ദിവസം പത്തുവയസുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി സ്‌കൂള്‍വാനില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ ചെട്ടുംകുഴിയിലെ നൗഷാദ് വീട്ടില്‍ ബൈക്കില്‍ കൊണ്ടുവിടാമെന്ന്് അറിയിച്ചു. ഇത് വിശ്വസിച്ച കുട്ടി ബൈക്കില്‍ കയറുകയും ചെയ്തു. എന്നാല്‍ ബൈക്ക് കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിന് പകരം മറ്റൊരുവഴിയിലൂടെയാണ് തിരിച്ചത്. പന്തികേട് തോന്നിയ കുട്ടി ബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ നൗഷാദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആളൊഴിഞ്ഞ പറമ്പിലെത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തിയ നൗഷാദ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയാണുണ്ടായത്.
വീട്ടില്‍ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും തുടര്‍ന്ന്് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ യുവാവ് ഒളിവില്‍ പോയി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Molestation, case, Police, complaint, Case against youth for molesting child.
Advertisement: