സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമം; യുവാവിനെതിരെ കേസ്
Mar 8, 2015, 11:40 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 08/03/2015) സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. പരപ്പയിലെ സാജനെതിരെയാണ് പോലീസ് കേസെടുത്തത്. ദളിത് പെണ്‍കുട്ടിയായ 13 കാരിയെ സ്‌കൂള്‍ വിട്ടു വരുമ്പോള്‍ വഴിയില്‍ തടഞ്ഞ സാജന്‍ കൈക്ക് കടന്നു പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
കുതറിയോടിയ പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. യുവാവിനെ കുറിച്ച് അറിയാവുന്നതിനാല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും ക്ഷുഭിതനായ പ്രതി പെണ്‍കുട്ടിയുടെ അമ്മാവനെ അടിച്ചു പരിക്കേല്‍പിച്ചു. ഈ സംഭവത്തില്‍ മറ്റൊരു കേസും സാജനെതിരെ വെള്ളരിക്കുണ്ട് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മാര്‍ച്ച് അഞ്ചിന് വൈകിട്ടാണ് പീഡനശ്രമം നടന്നത്. കേസ് കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് (എസ്.എം.എസ്) കൈമാറി. എസ്.എം.എസ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊല്ലുമെന്ന് ലങ്കന്‍ പ്രധാനമന്ത്രി
Keywords: Kasaragod, Kerala, Vellarikundu, Students, school, Molestation-attempt, Youth, case, Police, Assault,
Advertisement: