വെള്ളം ചോദിച്ച് വീട്ടിലെത്തിയ അയല്‍വാസിയായ യുവാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു
Jun 1, 2015, 14:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/06/2015) വെള്ളം ചോദിച്ച് വീട്ടിലെത്തിയയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പേരളം സ്വദേശിനിയായ 23 കാരിയാണ് അയല്‍വാസിയായ മൂലക്കല്‍ സുന്ദരനെതിരെ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സുന്ദരന്‍ വീട്ടിലെത്തുകയും വെള്ളം ആവശ്യപ്പെടുകയും വെള്ളം എടുക്കുന്നതിനിടെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.
യുവതി ബഹളം വെച്ചപ്പോള്‍ സുന്ദരന്‍ ഓടി രക്ഷപ്പെട്ടു. സംഭവം പുറത്തുപറഞ്ഞാല്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും സുന്ദരന്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സുന്ദരനെതിരെ പോലീസ് കേസെടുത്തു. രണ്ടു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Molestation, Molestation-attempt, complaint, Police, case, Case against youth for Molestation attempt.
Advertisement: