city-gold-ad-for-blogger

കൊലയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫേസ് ബുക്ക് പോസ്റ്റ്; യുവാവിനെതിരെ കേസ്

കുമ്പള: (www.kasargodvartha.com 06.11.2014) സി.പി.എം. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിംഗ് നടത്തിയ യുവാവിനെതിരെ കുമ്പള പോലീസ് കേസെടുത്തു. പുത്തിഗെ കുളാലിലെ അരുണ്‍ കുമാറിനെതി(24)യാണ് കേസ്.

കേസെടുത്തതിനെ തുടര്‍ന്ന് അരുണ്‍ കുമാര്‍ സ്ഥലം വിട്ടതായി കുമ്പള സി.ഐ. സുരേഷ് ബാബു പറഞ്ഞു. തെക്കന്‍ കേരളത്തില്‍ എവിടെയോ ഉണ്ടെന്നാണ് സംശയിക്കുന്നതെന്നും സി.ഐ. പറഞ്ഞു.

ഒക്ടോബര്‍ 27ന് സീതാംഗോളിയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ മുരളി കൊല്ലപ്പെട്ട് മിനിട്ടുകള്‍ക്കകം അതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് അരുണ്‍ കുമാര്‍ ഫേസ് ബുക്കില്‍ കമന്റ് പോസ്റ്റു ചെയ്തുവെന്നാണ് കേസ്.

ഡി.വൈ.എഫ്.ഐ. കുമ്പള ഏരിയാ സെക്രട്ടറി സി.എ. സുബൈറിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്.
നേരത്തേ ഫേസ് ബുക്കില്‍ വര്‍ഗീയ പരാമര്‍ശമുള്ള പോസ്റ്റിംഗ് നടത്തിയതിനു അരുണ്‍ കുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു.
കൊലയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫേസ് ബുക്ക് പോസ്റ്റ്;  യുവാവിനെതിരെ കേസ്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia