വിവാഹ വാഗ്ദാനം നല്‍കി പീഡനം; മലപ്പുറം സ്വദേശിക്കെതിരെ കേസ്
May 29, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 29/05/2015) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ചട്ടഞ്ചാല്‍ സ്വദേശിനിയുടെ പരാതിയില്‍ മലപ്പുറം സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു. മഞ്ചേരി ചാടിക്കല്ലിലെ പി.ജി രോഹിതിനെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ പട്ടികജാതി വിഭാഗക്കാരിയായ യുവതിയാണ് പരാതിക്കാരി. 2012 മുതല്‍ എറണാകുളം പടമുഗറിലെ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരുന്നതിനിടെ അവിടെ പ്രൊജക്ട് മാനേജറായിരുന്ന രോഹിത് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിനിടയില്‍ 2013 ജുലൈ മുതല്‍ 2014 മാര്‍ച്ച് വരെ നിര്‍ബന്ധിപ്പിച്ച് കൂടെ താമസിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ഇതിന് ശേഷം ബംഗളൂരുവില്‍ ജോലി ലഭിച്ച രോഹിത് 2014 മാര്‍ച്ച് ഒന്നിന് അവിടേക്ക് പോയി. എന്നാല്‍ പിന്നീട് രോഹിതിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. കഴിഞ്ഞ മാസം രോഹിതിനെ തേടി മഞ്ചേരിയിലെ വീട്ടിലെത്തിയപ്പോള്‍ രോഹിതിന്റെ മാതാവ് ജാതിപ്പേര് വിളിച്ചതായും, സഹോദരന്‍ വധഭീഷണി മുഴക്കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസന്വേഷണം വിദ്യാനഗര്‍ പോലീസ് എറണാകുളം പോലീസിന് കൈമാറിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Molestation, Complaint, Case, Accuse, Malappuram, Kasaragod, Chattanchal, Rohith.
Advertisement: