സിംഗപ്പൂരിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് 1 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Nov 23, 2016, 11:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/11/2016) സിംഗപ്പൂരിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അട്ടേങ്ങാനം പാറക്കല്ലിലെ മനോജാ (35)ണ് പരാതിയുമായി പോലീസിലെത്തിയത്. സംഭവത്തില്‍ പഴയങ്ങാടിയിലെ തോമസ് ഫിലിപ്പ് റോബിനെതിരെയാണ് അമ്പലത്തറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2007 സെപ്തംബര്‍ അഞ്ചിനാണ് വിസ വാഗ്ദാനം ചെയ്ത് മനോജില്‍ നിന്നും ഒരുലക്ഷം രൂപ തോമസ് ഫിലിപ്പ് വാങ്ങിയത്. പിന്നീട് വിസ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നുമുണ്ടാകാതായതോടെയാണ് മനോജ് പോലീസില്‍ പരാതി നല്‍കിയത്.

Keywords: Kasaragod, Kerala, Kanhangad, Investigation, Police, Investigation, Case against youth for cheating.