മുത്തൂറ്റ് ഫിനാന്‍സില്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ യുവാവിനെതിരെ കേസ്
Aug 29, 2017, 10:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.08.2017) പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സില്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മുക്കുപണ്ടം പണയം വെ്ക്കുകയും 31,900 രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. മുത്തൂറ്റ് ഫിനാന്‍സ് കാഞ്ഞങ്ങാട് ശാഖയില്‍ നിന്നാണ് വ്യാജസ്വര്‍ണം പണയം വെച്ച് പണം തട്ടിയത്. മുത്തൂറ്റ് ഫിനാന്‍സ് മാനേജര്‍ സുമതിക്കുട്ടിയുടെ പരാതിയില്‍ കാസര്‍കോട് മംഗല്‍പാടി സ്വദേശി മുഹമ്മദ് ഷരീഫിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കഴിഞ്ഞ ഏപ്രില്‍ ഏഴിനും 24 നും രണ്ട് തവണകളായാണ് വ്യാജതിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മുഹമ്മദ് ഷരീഫ് മുത്തൂറ്റില്‍ നിന്നും പണം കൈക്കലാക്കിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഷരീഫ് പണയം വെച്ചത് മുക്കുപണ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് മാനേജര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, case, Police, Case against youth for cheating finance