വണ്ടി ചെക്ക് നല്കി ബാങ്കിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്
Sep 8, 2012, 23:32 IST
കാഞ്ഞങ്ങാട്: വണ്ടി ചെക്ക് നല്കി ബാങ്കിനെ വഞ്ചിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഇന്‍ഡസ് ബാങ്ക് കാഞ്ഞങ്ങാട് ശാഖാ മാനേജര്‍ കെ.പി. അഭിലാഷിന്റെ പരാതിയില്‍ സക്കീര്‍ എന്ന യുവാവിനെതിരെയാണ് കേസ്.
ബാങ്കിനെ അഞ്ചു ലക്ഷം രൂപയുടെ വ്യാജ ചെക്ക് നല്കി സക്കീര്‍ കബളിപ്പിച്ചുവെന്നാരോപിച്ച് അഭിലാഷ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് സക്കീറിനെതിരെ പോലീസ് കേസെടുത്തത്.
ബാങ്കിനെ അഞ്ചു ലക്ഷം രൂപയുടെ വ്യാജ ചെക്ക് നല്കി സക്കീര്‍ കബളിപ്പിച്ചുവെന്നാരോപിച്ച് അഭിലാഷ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് സക്കീറിനെതിരെ പോലീസ് കേസെടുത്തത്.
Keywords: Kanhangad, Case, Bank, Cheating, Police, Complaint, Kasaragod, Kerala