സദാചാരപോലീസ് ചമഞ്ഞ് യുവതിക്ക് മര്‍ദ്ദനം; യുവാവിനെതിരെ കേസ്
Aug 14, 2015, 16:20 IST
ചെറുവത്തൂര്‍: (www.kasargodvartha.com 14/08/2015) സദാചാരപോലീസ് ചമഞ്ഞ് യുവതിയെ മര്‍ദ്ദിച്ചു. യുവാവിനെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകീട്ട് തൃക്കരിപ്പൂര്‍ വടക്കെ കൊവ്വലിലാണ് സംഭവം. പടന്ന ഇടച്ചാക്കൈ സ്വദേശിയായ യുവതി അന്യമതത്തില്‍പ്പെട്ട ഡ്രൈവറുമായി സംസാരിച്ചതിനെ തുടര്‍ന്ന് സഹീര്‍ (26) എന്ന യുവാവ് ഇടപെട്ടു.
യുവതിയുമായും യുവാവുമായും വാക്കേറ്റവും നടത്തി. ഇതിനിടയിലായിരുന്നു കയ്യേറ്റം. ഇതുമായി ബന്ധപ്പെട്ട് പി.പി.സഫ്രുന്നീസ (22) യുടെ പരാതിയിന്മേല്‍ ചന്തേര പോലീസ് സഹീറിന്റെ പേരില്‍ കേസെടുക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Assault, Attack, Youth, Case against youth for assaulting woman.
Advertisement: