ലോഡ്ജ് മാനേജറെ മര്‍ദിച്ച സംഭവം; യുവാവിനെതിരെ കേസെടുത്തു
Apr 5, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 05.04.2016) ആലിയ ലോഡ്ജ് മാനേജറെ മര്‍ദിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് പഴയ ബസ്റ്റാന്‍ഡിനടുത്ത ആലിയ ലോഡ്ജ് മാനേജര്‍ എറണാകുളം നോര്‍ത്ത് പറവൂര്‍ വാണിയക്കാട്ട് കരിവയല്‍ ഹൗസില്‍ മൊയ്തീന്റെ മകന്‍ എം മുഹമ്മദിനെ (64) മര്‍ദിച്ച സംഭവത്തിലാണ് നെല്ലിക്കുന്ന് കേളുവളപ്പിലെ മുഹമ്മദ് സാഹിറി (28) നെതിരെ പോലീസ് കേസെടുത്തത്.
നോ പാര്‍ക്കിങ്ങ് സ്ഥലത്ത് വാഹനം പാര്‍ക്കു ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് സാഹിര്‍ മുഹമ്മദിനെ മര്‍ദിച്ചത്. മുഹമ്മദിനെ കാറിടിച്ച് പരിക്കേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.