അധ്യാപികയെ നോക്കി ലൈംഗികച്ചുവയോടെ ആംഗ്യം കാണിച്ച യുവാവിനെതിരെ കേസ്
Apr 22, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 22.04.2016) അധ്യാപികയെ നോക്കി അശ്ലീലച്ചുവയില്‍ ആംഗ്യം കാണിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കൂഡ്‌ലു ചൗക്കി ഭഗവതി നഗറിലെ വി എം സുരേഷിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
37 കാരിയായ അധ്യാപികയാണ് അയല്‍വാസി കൂടിയായ സുരേഷിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. അധ്യാപികയുടെ വീട്ടുകാരും സുരേഷിന്റെ വീട്ടുകാരും തമ്മില്‍ വഴിസംബന്ധമായ പ്രശ്‌നമുണ്ട്. ഇതിലുള്ള വൈരാഗ്യം ഇത്തരത്തില്‍ പെരുമാറിയാണ് സുരേഷ് പ്രകടിപ്പിക്കാറുള്ളതെന്നാണ് അധ്യാപികയുടെ പരാതി. പോലീസ് അന്വേഷണം തുടങ്ങിയതോടെ യുവാവ് നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്.
Keywords: Kasaragod, Kudlu, Teacher, Youth, Kasargod Town Police, Case, Escaped, Neighbour.