city-gold-ad-for-blogger

അണിയാന്‍ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കിയില്ല; സ്ത്രീക്കെതിരെ കേസ്

അണിയാന്‍ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കിയില്ല; സ്ത്രീക്കെതിരെ കേസ്
കാസര്‍കോട്: വിവാഹത്തിന് പോകുമ്പോള്‍ അണിയാന്‍ കടം വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കിയെന്ന പരാതിയില്‍ സ്ത്രീക്കെതിരെ കേസ്. കാസര്‍കോട് ബീച്ച് റോഡിലെ വിക്ടറ ഭണ്ഡാരിയുടെ ഭാര്യ പ്രസില്ല കുമാരിയുടെ പരാതിയില്‍ അടുക്കത്ത് ബയല്‍ ബീച്ചിലെ ശങ്കരപ്പ ഷെട്ടിയുടെ ഭാര്യ ചന്ദ്രാവതിക്കെതിരെയാണ് കേസ്.

2011 മാര്‍ച് 29ന് ചന്ദ്രാവതി പ്രസില്ല കുമാരിയില്‍ നിന്ന് 81 ഗ്രാമിന്റെ സ്വാര്‍ണാഭരണങ്ങള്‍ കടമായി വാങ്ങിയിരുന്നു. ഒരു കല്ല്യാണ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അണിയുന്നതിനു വേണ്ടിയായിരുന്നു മാലയും വളയും ഉള്‍പെടെയുള്ള ആഭരണങ്ങള്‍ വാങ്ങിയത്. എന്നാല്‍ ആഭരണങ്ങള്‍ പിന്നീട് തിരിച്ചു നല്‍കാന്‍ ചന്ദ്രാവതി കൂട്ടാക്കിയില്ല.

പല പ്രാവശ്യം ആഭരണങ്ങള്‍ തരണമെന്നാവശ്യപ്പെട്ട് സമീപിച്ചെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് ചന്ദ്രാവതി ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനെതുടര്‍ന്ന് പ്രസില്ല കുമാരി കോടതിയില്‍ പരാതി നല്‍കി. കോടതി നിര്‍ദേശ പ്രകാരമാണ് ടൗണ്‍ പോലീസ് ചന്ദ്രാവതിക്കെതിരെ കേസെടുത്തത്.

Keywords: Gold, Case, Women, Court, Police, Kasaragod, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia