സ്ത്രീയുടെ മുഖത്ത് മുളകുപൊടി വിതറിയെന്ന പരാതിയില്‍ മറ്റൊരു സ്ത്രീക്കെതിരെ കേസ്
Sep 24, 2016, 10:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/09/2016) സ്ത്രീയുടെ മുഖത്ത് മുളകുപൊടി വിതറിയെന്ന പരാതിയില്‍ മറ്റൊരു സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. ഞാണിക്കടവിലെ പി. വത്സലയാണ് പരാതിയുമായി പോലീസിലെത്തിയത്. ലക്ഷ്മിനഗറിലെ ലക്ഷ്മിക്കെതിരെയാണ് പോലീസ് കേസെടുത്തത്.
സ്ഥല തര്‍ക്കത്തെ തുടര്‍ന്ന് കോടതി വിധി വന്നതിനാല്‍ ലക്ഷ്മിയുടെ മഖാം ബോര്‍ഡ് ജംഗ്ഷനിലെ ഷെഡ് പോലീസ് ഒഴിപ്പിച്ചിരുന്നു. വത്സലയുടെ ബന്ധുവായിരുന്നു പരാതിക്കാരന്‍. ഈ വിരോധത്തിലാണ് മുഖത്ത് മുളക് പൊടി വിതറിയതെന്നാണ് പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kanhangad, complaint, case, Investigation, Police, Assault, Case against woman for assaulting another woman.