ഭര്‍ത്താവിനെയും സഹോദരനെയും മര്‍ദിച്ച ഭാര്യയ്ക്കും മകനുമെതിരെ പോലീസ് കേസെടുത്തു
Jul 26, 2014, 17:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.07.2014) ഭര്‍ത്താവിനേയും ഭര്‍തൃസഹോദരനേയും അദ്ദേഹത്തിന്റെ ഭാര്യയേയും വീടുകയറി അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. കുണിയ കുണ്ടൂര്‍ അബ്ദുല്ല, ഭാര്യ സുഹറ, സഹോദരന്‍ ഹസന്‍ കുട്ടി എന്നിവരെ വീടുകയറി അക്രമിച്ച കേസില്‍ അബ്ദുല്ലയുടെ മുന്‍ ഭാര്യ ബേക്കല്‍ സ്വദേശിനി ഖൈറുന്നിസ, മകന്‍ മൊയ്തീന്‍ കുഞ്ഞി, ഖൈറുന്നിസയുടെ മരുമകന്‍ സ്വാലിഹ് എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന അബ്ദുല്ല ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുവന്നത്. ഇതിനുശേഷം പെരിയാട്ടടുക്കത്ത് മലഞ്ചരക്ക് വ്യാപാരം നടത്തിവരികയായിരുന്നു. രണ്ട് മാസങ്ങള്‍ക്കുമുമ്പ് അബ്ദുല്ലയുടെ ഇടതു കാല്‍പാദത്തിന് ശക്തമായ നീരും ഒപ്പം പനിയും വന്നിരുന്നു.
ഈസമയം ഭര്‍ത്താവിനെ പരിചരിക്കാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ തയ്യാറാകാതെ സ്വന്തം വീട്ടിലേക്ക് ഖൈറുന്നിസ പോയിരുന്നു. ഒന്നരമാസത്തോളം അബ്ദുല്ല ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും ഖൈറുന്നിസയോ മക്കളോ തിരിഞ്ഞുനോക്കിയില്ല. ഇതിനിടയില്‍ ഖൈറുന്നിസ അമ്പതുപവനും എട്ട് ലക്ഷം രൂപയും ആവശ്യപ്പെട്ട് അബ്ദുല്ലക്കെതിരെ സ്ത്രീധന പീഡനത്തിന് കേസ് ഫയല്‍ ചെയ്യുകയും തനിക്ക് കൂടി അധികാരമുള്ള വീട്ടില്‍ കയറാന്‍ ഭര്‍ത്താവ് സമ്മതിക്കുന്നില്ലായെന്ന് കാണിച്ച് വേറൊരു പരാതി കോടതിയില്‍ നല്‍കുകയും ചെയ്തു.
ആശുപത്രിയില്‍ നിന്നും ഡിസ്ച്ചാര്‍ജായി വീട്ടിലെത്തിയ അബ്ദുല്ലയ്ക്ക് പരിചരിക്കാന്‍ ആരുമില്ലാത്തതിനാല്‍ രണ്ടാമതൊരു വിവാഹം കൂടി കഴിക്കേണ്ടി വന്നു. ഇതിന്റെ വിദ്വേഷത്തിലാണ് ഖൈറുന്നിസയും മകനും മരുമകനും ഉള്‍പെടെയുള്ളവര്‍ ഹസന്‍ കുട്ടിയേയും ഭാര്യയേയും അബ്ദുല്ലയെയും രണ്ടാം ഭാര്യയേയും വീടുകയറി അക്രമിച്ചതെന്നാണ് പരാതി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Case, Wife, Husband, Complaint, Police, Hospital, Treatment, Kasaragod, Kuniya, Kerala, Abdulla, Suhara, Hassankutty.