മദ്യകുപ്പി പൊട്ടിച്ച് ബീവറേജസിന് തീവെച്ചയാള്ക്കെതിരെ കേസ്
Oct 11, 2012, 12:22 IST
മദ്യം ആവശ്യപ്പെട്ട് ബുധനാഴ്ച വൈകിട്ട് ബീവറേജസിലെത്തിയ ഇയാള്‍ നാല് ലിറ്റര്‍ മദ്യം ആവശ്യപ്പെടുകയായിരുന്നു. ഒരാള്‍ക്ക് മൂന്നു ലിറ്റര്‍ മാത്രമെ നല്കാന് നിയമമുള്ളൂവെന്ന് ബീവറേജസ് അധികൃതര്‍ അറിയിച്ച് മൂന്ന് ലിറ്റര്‍ മദ്യം നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതനായ ഇയാള്‍ ഒരു മദ്യകുപ്പി പൊട്ടിച്ച് മദ്യമൊഴിച്ച് ബീവറേജസ് മദ്യശാലയ്ക്ക് തീവെക്കുകയായിരുന്നു. ജീവനക്കാര്‍ ഉടന്‍ തന്നെ തീകെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Case, Fire, Liqour, Police, Nellikunnu, Youth, Bar, Kasaragod, Kerala, Malayalam News