അനധികൃത സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്കെതിരെ ആര്‍ടിഒ കേസെടുത്തു
Oct 25, 2016, 13:16 IST
കാസര്‍കോട്: (www.kasargodvartha.com 25.10.2016) ആര്‍ടിഒ പരിധിയില്‍ ടാക്‌സ് അടക്കാതെ സര്‍വീസ് നടത്തി വരികയായിരുന്ന അഞ്ച് കോണ്‍ട്രാക്ട് കാര്യേജ് ബസുകളും സ്‌പെഷ്യല്‍ പെര്‍മിറ്റ് എടുക്കാതെ വിവാഹ ഓട്ടം നടത്തുകയായിരുന്ന നാല് പ്രൈവറ്റ് ബസുകള്‍ക്കെതിരെയും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സര്‍വ്വീസ് നടത്തിയ ബസുകളും സ്‌കൂള്‍ സമയത്ത് സര്‍വീസ് നടത്തുന്ന ടിപ്പറുകള്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചു. ആര്‍ടിഒയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പ്രത്യേക പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ കണക്ട് ചെയ്യാത്ത 61 ഓളം സ്വകാര്യ ബസുകള്‍, ടിപ്പറുകള്‍, സ്‌കൂള്‍ ബസുകള്‍, കെഎസ്ആര്‍ടിസി ബസുകള്‍ എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിച്ചു.
എംവിഐമാരായ കെ ശ്രീജിത്, വി കെ ദിനേശ്കുമാര്‍, എ കെ രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എഎംവിഐമാരായ രമേശന്‍, സൂരജ് മൂര്‍ക്കോത്ത്, സജി ജോസ്, രാമനാഥ്, സുധാകരന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ന്നുളള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍ടിഒ കെ ബാലകൃഷ്ണന്‍ അറിയിച്ചു.
Keywords: kasaragod, Kerala, Illegal sand, case, RTO, Tax, Wedding, permission, Vidyanagar, Fitness, Tipper Lorry, Bus, Illegal service, School time.