വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്
Sep 6, 2016, 09:30 IST
നീലേശ്വരം: (www.kasargodvartha.com 06/09/2016) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം ചായ്യോത്തെ റമീസിന്റെ പരാതിയില്‍ ഹക്കീം, രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
റമീസിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറിയ ഇരുവരും കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് റമീസ് പുറത്തിറങ്ങി ലൈറ്റിട്ട് നോക്കിയപ്പോള്‍ ഹക്കീമും രാധാകൃഷ്ണനും ഓടിമറയുന്നതാണ് കണ്ടത്. തിങ്കളാഴ്ചയാണ് റമീസ് ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പരാതിയില്‍ വ്യക്തമാക്കി. പോലീസ് അന്വേഷണമാരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
Keywords: Kasaragod, Neeleswaram, Car, Case, Register, Police, Complaint, Assault, Investigation, House.