വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും വീടു തകര്‍ത്തതിനും കേസെടുത്തു
May 22, 2012, 10:54 IST
കാസര്‍കോട്: വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും വീടുതകര്‍ത്തതിനും പോലീസ് കേസെടുത്തു. ചൗക്കി ബദര്‍ നഗറിലെ താഹിറയുടെ(34) പരാതിയിലാണ് എരിയാല്‍ ചൗക്കിയിലെ മുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. മെയ് 20ന് പുലര്‍ച്ചെ വീട്ടിലധിക്രമിച്ച് കടന്ന് താഹിറയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ക്കുകയും ചെയ്തതിനുമാണ് മുഹമ്മദിനെതിരെ കേസെടുത്തത്. അക്രമണത്തിനുള്ള കാരണം വ്യക്തമല്ല.
Keywords: Kasaragod, Police case, Housewife, Blackmail, House