വ്യാജസ്വര്‍ണം പണയം വെച്ച് വായ്പയെടുത്തയാള്‍ക്കെതിരെ കേസ്
Oct 4, 2016, 10:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 04/10/2016) വ്യാജസ്വര്‍ണം പണയം വെച്ച് വായ്പയെടുത്തയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. തെക്കിലിലെ ബാലകൃഷ്ണനെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. മുത്തൂറ്റ് ചെര്‍ക്കള ബ്രാഞ്ചിലാണ് ഇയാള്‍ വ്യാജ സ്വര്‍ണം പണയം വെച്ച് വായ്പയെടുത്തത്. വള രൂപത്തിലാക്കിയ ഇരുമ്പില്‍ സ്വര്‍ണം പൂശി പണയം വെക്കുകയായിരുന്നു.
2015 ഓഗസ്റ്റിലാണ് വ്യാജ സ്വര്‍ണം പണയം വെച്ചത്. ആദ്യം നടത്തിയ പരിശോധനയില്‍ സ്വര്‍ണമാണെന്ന് അപ്രൈസര്‍ പറഞ്ഞതിനെത്തുടര്‍ന്ന് 18,000 രൂപ ഇയാള്‍ക്ക് വായ്പ നല്‍കുകയായിരുന്നു. ഓഡിറ്റിംഗ് നടത്തുമ്പോഴാണ് ബാലകൃഷ്ണന്‍ പണയം വെച്ചത് വ്യാജ സ്വര്‍ണമാണെന്ന് തെളിഞ്ഞത്. ബാങ്ക് മാനേജര്‍ അജിത നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Keywords: Kasaragod, Kerala, case, complaint, Bank Loans, Fake gold, Police, Police investigation, Case against Thekkil native for cheating.