അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ അധ്യാപകനെതിരെ കേസ്
Dec 11, 2018, 21:22 IST
ബദിയടുക്ക: (www.kasargodvartha.com 11.12.2018) അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ശരീരഭാഗങ്ങളില്‍ പിടിച്ച് മാനഭംഗപ്പെടുത്തിയ അധ്യാപകനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകനായ അരുണ്‍ക്രാസ്റ്റ (36)ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
സ്‌കൂളില്‍ വെച്ച് ഇയാള്‍ പതിവായി പെണ്‍കുട്ടികളെ ശരീരത്തില്‍ പിടിച്ച് മാനഭംഗപ്പെടുത്താറുണ്ടത്രെ. കഴിഞ്ഞ ദിവസം അധ്യാപകന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയില്‍ നിന്നും വിശദമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്ത വിവരമറിഞ്ഞ് അരുണ്‍ക്രാസ്റ്റ നാട്ടില്‍ നിന്നും മുങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Case against Teacher for molesting 5th standard student, Badiyadukka, Molestation, Teacher, Student, Kasaragod, Case, News. START disable copy paste -->