സമസ്തയുടെ റാലിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്; ഡി വൈ എസ് പി ഓഫീസിലേക്ക് വായ മൂടികെട്ടി പ്രകടനം ബുധനാഴ്ച
Nov 21, 2016, 13:35 IST
കാസര്‍കോട്: (www.kasargodvartha.com 21/11/2016) സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഏക സിവില്‍ കോഡിനെതിരെ കാഞ്ഞങ്ങാട്ട് നടത്തിയ പ്രതിഷേധ റാലിക്കെതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൗരന് അവന്‍ ഇച്ഛിക്കുന്ന മതത്തില്‍ വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനയുടെ മൗലീകാവകാശങ്ങള്‍ കാറ്റില്‍ പറത്തി ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനുള്ള മോഡീഭരണകൂടത്തിന്റെ നിഗൂഢ നീക്കങ്ങള്‍ക്കെതിരെയാണ് ഈ മാസം 14ന് സമസ്ത കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റാലി നടത്തിയത്.
നിയമാനുസൃതം അനുമതി വാങ്ങിയും, ഗതാഗത ചട്ടങ്ങള്‍ പാലിച്ചും കാഞ്ഞങ്ങാട് ടൗണില്‍ നടത്തിയ ഏകീകൃത സിവില്‍ കോഡ് വിരുദ്ധ ശരീഅത്ത് സംരക്ഷണ റാലിയുടെ പേരില്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നിലനില്‍ക്കാത്ത വാദങ്ങള്‍ നിരത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരമൊരു കള്ളക്കേസ് ചമച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ഈ കേസ് ദുര്‍ബലപ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നും, ഗതാഗത തടസമുണ്ടാക്കിയെന്നും, പ്രകടനം നിര്‍ത്തിവെക്കാന്‍ പരാതിക്കാരനായ എസ് ഐ ആവശ്യപ്പെട്ടിട്ട് അനുസരിച്ചിട്ടില്ലെന്നും കാണിച്ച് 143, 147, 145, 283, 153, 149 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പോലീസ് നടപടി ഭരണാഘടനാ വിരുദ്ധവും പൗരാവകാശനിഷേധവും വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള പോലീസിന്റെ നിഗൂഢനീക്കവുമാണ്. ഭരണഘടനയുടെ 19 (1 എ) (ഫ്രീഡം ഓഫ് സ്പീച്ചസ് ആന്റ് എക്‌സ്പ്രഷന്‍സ്) വകുപ്പ് പ്രകാരം ഭരണാധികാരികളെ വിമര്‍ശിക്കാനുള്ള അവകാശം മൗലീകാവകാശമാണ്. അനുവാദം വാങ്ങി നിയമം പാലിച്ച് ഗതാഗതത്തിന് ഒരു തടസ്സവുമുണ്ടാകാതെ അംഗീകൃതമുദ്രാവാക്യങ്ങള്‍ മുഴക്കി നടന്ന പ്രകടനത്തിന്റെ പേരില്‍ കേസെടുത്തത് തികച്ചും അന്യായമാണ്. നാളിതുവരെ വര്‍ഗ്ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ നിലപാടെടുക്കുകയും സാമുദായിക സൗഹൃദത്തിന്റെ വിളനിലമായി കേരളത്തെ നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത സംഘടനയാണ് സമസ്ത. ഈ പ്രസ്ഥാനത്തിനെതിരെ എല്ലാമതവിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഏകീകൃത സിവില്‍കോഡ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ 153-ാം വകുപ്പ് ഉള്‍പെടുത്തിയത് ഈ സമരത്തെ വര്‍ഗീയമായി ചിത്രീകരിച്ച് നാട്ടില്‍ അശാന്തിവിതയ്ക്കാനുള്ള പോലീസിന്റെ നിഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഇതേ ദിവസം അനുവാദമില്ലാതെയും ഗതാഗത തടസ്സം സൃഷ്ടിച്ചും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ഡി വൈ എഫ് ഐയുടെ ഒരു പ്രകടനം നടന്നിരുന്നു. ഈ മാസം നാലാം തിയ്യതിദേശീയജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിനും കഴിഞ്ഞമാസം അവസാനവാരം ഒരു മതവിഭാഗത്തിന്റെ ജയന്തി ആഘോഷത്തിന്റെ ഭാഗമായും മണിക്കൂറുകളോളം കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതസ്തംഭനം സൃഷ്ടിക്കപ്പെട്ടിരുന്നു. അതിനെല്ലാം സൗകര്യം ചെയ്ത്‌കൊടുത്ത ഹൊസ്ദുര്‍ഗ് പോലീസ് സമസ്തറാലിയില്‍ മാത്രം കുറ്റങ്ങള്‍ കണ്ടെത്തിയതും മുകളില്‍ സൂചിപ്പിച്ച പ്രകാരം ന്യായരഹിതമായി കേസെടുത്തതും എന്തുകൊണ്ടെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തോട് ഹൊസ്ദുര്‍ഗ് പോലീസ് സ്വീകരിച്ച ഈ നിലപാട് ഫാസിസത്തിനെതിരെ പൊരുതുന്നുവെന്നും ന്യൂനപക്ഷസുരക്ഷ ഉറപ്പ് വരുത്തുമെന്നും അവകാശപ്പെടുന്ന ഇടതുപക്ഷ ഭരണകൂടത്തിന്റെ നിലപാടുകളുടെ ഭാഗമാണോ എന്നറിയാന്‍ താല്‍പര്യമുണ്ട്.
ഈ വിഷയത്തില്‍ പോലീസിനെതിരെ നടപടിയെടുക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം. മുഖ്യമന്ത്രിക്കും ഉന്നതപോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും ഇത് സംബന്ധിച്ചുള്ള നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് 23ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരാവകാശ ധ്വംസനത്തിനും അഭിപ്രായ സ്വാതന്ത്ര്യ നിഷേധത്തിനും കൂട്ട് നില്‍ക്കുന്ന പോലീസിന്റെ നടപടിക്കെതിരെ പ്രതീകാത്മകമായി വായ മൂടിക്കെട്ടി മാര്‍ച്ച് സംഘടിപ്പിക്കും. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഓഫീസിലേക്കുള്ള മാര്‍ച്ച് രാവിലെ 9 30 ന് കോട്ടച്ചേരി എലൈറ്റ് ഹോട്ടല്‍ പരിസരത്ത് നിന്ന് ആരംഭിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്, സുന്നീ യുവജന സംഘം, സമസ്ത കേരള സുന്നീ വിദ്യാര്‍ത്ഥി ഫെഡറേഷന്‍, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മഹല്ല് ഫെഡറേഷന്‍, സുന്നീ ബാലവേദി എന്നിവയുടെ നിയോജക മണ്ഡലം, പഞ്ചായത്ത് ശാഖാ കമ്മിറ്റി ഭാരവാഹികള്‍, മഹല്ല് ജമാഅത്ത് ഭാരവാഹികള്‍, മുദരിസുമാര്‍, ഇമാമുമാര്‍, മദ്രസാ അധ്യാപകര്‍ എന്നിവരാണ് മാര്‍ച്ചില്‍ പങ്കെടുക്കുക.
ഈ മാര്‍ച്ച് കൊണ്ട് ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം മേഖലയിലെ മുഴുവന്‍ വിശ്വാസികളേയും സമാന മനസ്‌കരായ മത രാഷ്ട്രീയ, സംഘടനാ ബന്ധുക്കളേയും അണി നിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി, മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, ടി വി അലി ഫൈസി, കെ അബൂബക്കര്‍ മാസ്റ്റര്‍, ഷറഫുദ്ദീന്‍ കുണിയ സംബന്ധിച്ചു.
Keywords: Kasaragod, Press meet, Case, Kerala, Metro Muhammed Haji, Samastha, Rally, Case against Samastha rally: March to DYSP office on Wednesday