city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വിചിത്രമായ കേസ് രജിസ്റ്റര്‍ ചെയ്തു; അലക്കിയ തുണി കാര്‍പോര്‍ച്ചില്‍ ഉണക്കാനിടാന്‍ പോയ മാധ്യമ പ്രവര്‍ത്തകനെതിരെ ക്വാറന്റൈന്‍ ലംഘിച്ചതിന് കേസ്, ഡ്രോണ്‍ ഒപ്പിയെടുത്ത ചിത്രമാണ് കേസിന് ആധാരമെന്ന് അധികൃതര്‍

കാസര്‍കോട്: (www.kasargodvartha.com 13.04.2020) കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വിചിത്രമായ കേസ് രജിസ്റ്റര്‍ ചെയ്തു. അലക്കിയ തുണി ഉണക്കാനിടാന്‍ കാര്‍പോര്‍ച്ചില്‍ പോയ മാധ്യമപ്രവര്‍ത്തകനെതിരെ ക്വാറന്റൈന്‍ ലംഘിച്ചതിന് കേസെടുത്താണ് പോലീസ് പഴുതുകളടച്ച നിയമം നടപ്പിലാക്കിയത്. തളങ്കര പള്ളിക്കാലിലാണ് സംഭവം. കാസര്‍കോട് വാര്‍ത്ത റിപ്പോര്‍ട്ടര്‍ സുബൈര്‍ പള്ളിക്കാലിനെതിരെയാണ് കേസെടുത്തത്.

ഡ്രോണ്‍ ക്യാമറ ഒപ്പിയെടുത്ത ചിത്രമാണ് കേസിന് ആധാരമെന്നാണ് കാസര്‍കോട് ടൗണ്‍ പോലീസ് അധികൃതര്‍ വിശദീകരിക്കുന്നത്. വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ കഴിയുന്നവര്‍ക്കെതിരെ പോലീസ് അനാവശ്യമായി കേസുകളെടുക്കുന്നുവെന്ന പൊതുജനങ്ങളുടെ പരാതിക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസ്.

വീടിന്റെ കാര്‍ പോര്‍ച്ചിനോട് ചേര്‍ന്നാണ് കുളിമുറിയും അലക്ക് കല്ലും ഉള്ളത്. അവിടെ കുളിച്ച് വസ്ത്രങ്ങള്‍ സ്വയം അലക്കി പോര്‍ച്ചില്‍ ഉണക്കാനിടുന്നതിനിടയിലാണ് ഡ്രോണ്‍ ക്യാമറ ദൃശ്യം ഒപ്പിയെടുത്തതെന്നാണ് പോലീസിന്റെ അവകാശവാദം. പിന്നീട് യാതൊരു അന്വേഷണവും നടത്താതെ ഡ്രോണ്‍ ക്യാമറയില്‍ നിന്നും ലഭിച്ച ഒറ്റ ചിത്രത്തിന്റെ ബലത്തിലാണ് ക്വാറന്റൈന്‍ ലംഘിച്ചതിന് കേസെടുത്തിരിക്കുന്നത്. സുബൈറിന്റെ മകന് സമൂഹ വ്യാപനം വഴി നേരത്തെ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിഞ്ചു കുട്ടിയെ അടക്കം സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു.

ഫലം നെഗറ്റീവ് ആയിരുന്നിട്ടും വീട്ടില്‍ എല്ലാവരും നിശ്ചിത അകലം പാലിച്ചാണ് കഴിയുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. ഇത്രയും സൂക്ഷ്മതയോടെ കഴിയുന്നതിനിടയിലാണ് ഇത്തരമൊരു കേസ് ഉദ്ഭവിച്ചതെന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം നാണക്കേട് ഉണ്ടാക്കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്രിപ്പിള്‍ ലോക്ഡൗണിന്റെ പേരില്‍ പോലീസ് ജനങ്ങളെ ശരിക്കും ശ്വാസം മുട്ടിക്കുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിച്ച് പുറത്തിറങ്ങി നടക്കാതെ മര്യാദയോടെ കഴിയുമ്പോഴാണ് പോലീസിന്റെ ഇത്തരം ക്രൂരവിനോദം അരങ്ങേറുന്നത്. ഇത് തികച്ചും മനുഷ്യാവകാശ ലംഘനമാണെന്നും അധികൃതരുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കും പരാതി നല്‍കാന്‍ തയ്യാറാകുമെന്ന് സുബൈര്‍ പറഞ്ഞു.

 കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വിചിത്രമായ കേസ് രജിസ്റ്റര്‍ ചെയ്തു; അലക്കിയ തുണി കാര്‍പോര്‍ച്ചില്‍ ഉണക്കാനിടാന്‍ പോയ മാധ്യമ പ്രവര്‍ത്തകനെതിരെ ക്വാറന്റൈന്‍ ലംഘിച്ചതിന് കേസ്, ഡ്രോണ്‍ ഒപ്പിയെടുത്ത ചിത്രമാണ് കേസിന് ആധാരമെന്ന് അധികൃതര്‍

Keywords: Kasaragod, Kerala, News, Case, Media worker, Police, Case against Quarantine violation against media person

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL